കനോലി കനാലിൽ വീണ്ടും ജലപരിശോധനകോഴിക്കോട്∙ ഓപ്പറേഷൻ കനോലി കനാൽ പദ്ധതിയുടെ ഭാഗമായി മലിനീകരണ നിയന്ത്രണ ബോർഡും കനാലിൽ ജലപരിശോധന നടത്തുന്നു. ഇതിനായി സാംപിളുകൾ ശേഖരിക്കുന്നത് കാരപ്പറമ്പ് ഭാഗത്തുനിന്ന് ആരംഭിച്ചു. ശുചീകരണത്തിന്റെ ആദ്യഘട്ടം പൂർത്തിയായതോടെ ശേഖരിക്കുന്ന ജലത്തിന്റെ നിലവാരം മനസ്സിലാക്കുന്നതിനുള്ള പരിശോധനയാണു നടത്തുന്നതെന്ന് ബോർഡ് ചീഫ് എൻവയോൺമെന്റൽ എൻജിനീയർ എം.എസ്. ഷീബ പറഞ്ഞു.രണ്ടാംഘട്ട ശുചീകരണത്തിനുശേഷവും ഇത്തരത്തിൽ ജലനിലവാര പരിശോധന നടത്തും. എത്രത്തോളം മെച്ചപ്പെട്ടു എന്നു കണക്കുകൂട്ടുന്നതിനൊപ്പം വെള്ളത്തിന്റെ നിലവാരം നിലനിർത്താനുള്ള മാർഗങ്ങൾ കണ്ടെത്താനുമാണ് പദ്ധതി. എൻവയോൺമെന്റൽ എൻജിനീയർ ശബ്ന കുശെ ശേഖറും സംഘത്തിലുണ്ടായിരുന്നു..കൗൺസിലർ നവ്യ ഹരിദാസ്, നിറവ് പ്രവർത്തകരായ എ.പി.സതീഷ്, പ്രബോധ് ചന്ദ്രൻ എന്നിവരും പങ്കെടുത്തു. സിഡബ്ല്യുആർഡിഎമ്മിന്റെ നേതൃത്വത്തിലും കനാലിലെ ജലം പരിശോധിക്കുന്നുണ്ട്.

Post a Comment

0 Comments