സേവിന്റെ നേതൃത്വത്തിൽ സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതി സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ യു.വി. ജോസ് നിർവഹിക്കുന്നു |
കോഴിക്കോട്: ജില്ലയെ മാലിന്യമുക്തമാക്കാൻ ജില്ലാഭരണകൂടം നടപ്പാക്കുന്ന 'സീറോ വേസ്റ്റ് കോഴിക്കോട്' പദ്ധതി സേവിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ വ്യാപിപ്പിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മാനാഞ്ചിറ മോഡൽ ഹൈസ്കൂളിൽ ജില്ലാ കളക്ടർ യു.വി.ജോസ് നിർവ്വഹിച്ചു. . മാലിന്യ നിർമാർജനത്തിനുള്ള സംവിധാനം 70 പഞ്ചായത്തുകളിലും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ശോഭീന്ദ്രൻ ഹരിത സന്ദേശം നൽകി. സേവ് ജില്ലാ കോഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. ശുചിത്വമിഷൻ അസിസ്റ്റൻറ് കോ-ഓർഡിനേറ്റർ കെ കുഞ്ഞിരാമൻ, കെ.കെ ഗൗരി, അബ്ദുള്ള സൽമാൻ, ഏകനാഥൻ, ഷൗക്കത്തലി എരോത്ത്, ഇ.എം രാജൻ, വി ഷീജ, പ്രമോദ് മന്നാടത്ത് തുടങ്ങിയവർ സംസാരിച്ചു. ബി.ആർ.സി ട്രെയിനർ എൻ.കെ റോബിൻ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ 150വിദ്യാലയങ്ങളിലെ പരിസ്ഥിതി ക്ലബ് കോ-ഓർഡിനേറ്റർമാരായ അദ്ധ്യാപകർക്കുള്ള ശില്പശാലയാണ് നടന്നത്. വടകര വിദ്യാഭ്യാസ ജില്ലയിൽ 23ന് ഡയറ്റിലും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ 25ന് താമരശ്ശേരി ജി.വി.എച്ച്. എസ്.എസിലും അദ്ധ്യാപക ശില്പശാല നടക്കും. പരിശീലനം നേടിയവർ രണ്ട് പ്രവൃത്തി ദിവസത്തിനകം ക്ലാസ് തല ഗ്രീൻ അംബാസിഡർമാർക്കുള്ള പരിശീലനം പൂർത്തിയാക്കണം. നവംബർ രണ്ടിനകം ഓരോ സ്കൂളിലും ഗ്രീൻ അംബാസിഡർമാരുടെ പ്രഖ്യാപനം നടത്തണം. ജില്ലാതല പ്രഖ്യാപനം നവംബർ മൂന്നിന് നടക്കും.
0 Comments