ചെറുവണ്ണൂർ-കൊളത്തറ റോഡ് വികസനം: രണ്ടാം ഗഡുവായി 13.5 കോടിയുടെ ഭരണാനുമതി

representation Image

ബേപ്പൂർ:ബേപ്പൂർ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ ചെറുവണ്ണൂർ-കൊളത്തറ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുത്തതിന് 13.5 കോടി രൂപയുടെ ഭരണാനുമതിയായതായി മണ്ഡലം എംഎൽഎ വികെസി മമ്മദ് കോയ അറിയിച്ചു.നേരത്തെ അനുവദിച്ച 13,05,07451 രൂപ സ്ഥലമുടമകള്‍ക്ക് നല്‍കി സ്ഥലം ഏറ്റെടുക്കുന്ന നടപടി ആരംഭിച്ചിരുന്നു. ഇതുവരെ 51 പേരുടെ ഭൂമിയാണ് ഏറ്റെടുത്തത്. 8 കോടിയലധികം ഇതിനകം സ്ഥലമുടകള്‍ക്ക് നല്‍കി ക്കഴിഞ്ഞു. ഈ റോഡിന്‍റെ വികസനത്തിന് സ്ഥലമെടുപ്പ് നടപടികള്‍ 2006 ല്‍ ആരംഭിച്ചതാണ്. തുക ലഭ്യമാക്കി എത്രയും വേഗം സ്ഥലമുടമകള്‍ക്ക് നല്‍കി സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂർത്തീകരിക്കാന്‍ നിർദ്ദേശം നല്‍കിയതായി എംഎൽഎ.

Post a Comment

0 Comments