ഐഒസി കോഴിക്കോട് പ്ലാന്റിന് ISO അംഗീകാരം



കോഴിക്കോട്:ഇന്ത്യൻ ഓയിൽ കോർപറേഷൻ കോഴിക്കോട് ബോട്ട്ലിങ് പ്ലാന്റിന് ഐഎസ്ഒ 14001, 50001, 2011 അംഗീകാരങ്ങൾ ലഭിച്ചു. പരിസ്ഥിതി സംരക്ഷണത്തിനുള്ള അംഗീകാരമായ  ഐഎസ്ഒ 14001അംഗീകാരവും ഊർജ സംരക്ഷണത്തിനുള്ള ഐഎസ്ഒ 50001, 2011 അംഗീകാരങ്ങളും കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണെന്ന് ഐഒസി എൽപിജി കേരള ജനറൽ മാനേജർ സി.എൻ.രാജേന്ദ്രകുമാർ, പ്ലാന്റ് ഡിജിഎം തോമസ് ജോർജ് ചിറയിൽ എന്നിവർ പറഞ്ഞു.



ഊർജ സംരക്ഷണത്തിനായി എൽഇഡി ബൾബുകളുടെ ഉപയോഗവും സൗരോർജ  ഉപയോഗവും വർധിപ്പിക്കും. കൊച്ചിയിലെ പ്ലാന്റു കൂടി പൂർത്തിയായാൽ പൈപ്പുകൾ വഴി എൽപിജി എത്തിക്കുന്ന പദ്ധതിയുമായി മുന്നോട്ടു പോകാൻ സാധിക്കും. ഇതു വഴി റോഡ് മാർഗമുള്ള ചരക്കു നീക്കം കുറയും. 2 എമർ‌ജൻസി റെസ്പോൺസ് വാഹനങ്ങൾ നിലവിൽ ലഭ്യമാണ്. ഒന്നു കൂടി ഈ മാസമെത്തുന്നതോടെ ഏതു സാഹചര്യവും നേരിടാനുള്ള പ്രാപ്തി ലഭിക്കും.

നിലവിൽ ഏജൻസിയുടെ 5 കിലോമീറ്റർ ചുറ്റളവിൽ ഇന്ധനമെത്തിക്കുമ്പോൾ കലക്ടർ നിശ്ചയിച്ച നിരക്ക് ഡെലിവറി ചാർജായി വാങ്ങുന്നുണ്ടെന്നും പരമാവധി ആളുകൾക്ക് ഡെലിവറി ചാർജ് ഒഴിവാക്കാനായി 50 അധിക വിതരണക്കാർക്കു കരാർ നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സബ്സിഡി, അധിക നിരക്ക് തുടങ്ങി ഏതു പരാതികളും പരിഹരിക്കാൻ ഉപഭോക്തൃ സേവന വിഭാഗം തയാറാണെന്നും ഐഒസി അധികൃതർ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments