കണ്ണൂര്‍: സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള മുപ്പതാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് ഒളിമ്പ്യന്‍ അത്ലറ്റ് ജിന്‍സണ്‍ ജോണ്‍സണ്‍ അര്‍ഹനായി. പേരാവൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ മാനേജിംങ് ട്രസ്റ്റി സെബാസ്റ്റ്യന്‍ ജോര്‍ജ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. 25,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ജോസ് ജോര്‍ജ് ചെയര്‍മാനും അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, ദേവപ്രസാദ്, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തിരഞ്ഞെടുത്തത്.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനമാണ് ജിന്‍സണെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 2015-ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയതോടെയാണ് ജിന്‍സണ്‍ കായിക രംഗത്തു ശ്രദ്ധയാകര്‍ഷിച്ചത്. 2016-ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍ഡ്പ്രിയില്‍ സ്വര്‍ണം കരസ്ഥമാക്കി.
2017-ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം കരസ്ഥമാക്കിയ ജിന്‍സന്റെ കായിക രംഗത്തെ മികച്ച നേട്ടം 2018-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ നേടിയ സ്വര്‍ണ്ണവും 800 മീറ്ററിലെ വെള്ളിയുമാണ്. 1500 മീറ്ററിലും 800 മീറ്ററിലും ദേശീയ റെക്കോര്‍ഡിന് ഉടമയുമാണ് ജിന്‍സണ്‍. 2016-ലെ റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത ജിന്‍സണ്‍, 2018-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2018ലെ അര്‍ജുന അവാര്‍ഡ് കരസ്ഥമാക്കി. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയായ ജിന്‍സണ്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനാണ്. കുളച്ചല്‍ വീട്ടില്‍ ജോണ്‍സന്റെയും ഷൈലജയുടെയും മകനാണ്.
ജിമ്മി ജോര്‍ജ് അന്തരിച്ചിട്ട് 2018 നവമ്പര്‍ 30-ന് 31 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ജിമ്മി ജോര്‍ജ് സ്പോര്‍ട്സ് അക്കാദമിയില്‍ അനുസ്മരണ ചടങ്ങുകള്‍ നടക്കും. നവംബര്‍ 30, ഡിസംബര്‍ 1, 2 തീയതികളില്‍ ജിമ്മി ജോര്‍ജ് ട്രോഫി ജൂനിയര്‍ വോളിബോള്‍ ടൂര്‍ണമെന്റ് സ്പോര്‍ട്സ് അക്കാദമിയില്‍ നടക്കും. ഡിസംബര്‍ 23-നാണ് ഈ വര്‍ഷം പേരാവൂര്‍ ഗ്രീന്‍ മാരത്തണ്‍ നടത്തപ്പെടുന്നത്. അന്ന് പുരസ്‌കാരം സമ്മാനിക്കും.
0 Comments