കുറ്റ്യാടി -കോഴിക്കോട് റോഡിൽ ദുരിതയാത്ര

കുറ്റ്യാടി-കോഴിക്കോട് റോഡിലെ ആഞ്ഞോളി മുക്കിലെ റോഡിന്റെ ശോച്യാവസ്ഥ

പേരാമ്പ്ര: കുണ്ടും കുഴിയുമായ കുറ്റ്യാടി -കോഴിക്കോട് റോഡ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദുരിതമായി. കടിയങ്ങാട് മേഖല, ബസ് സ്റ്റാൻഡ് പരിസരം, കരുവണ്ണൂരിന് സമീപം ആഞ്ഞോളിമുക്ക് എന്നിവിടങ്ങളിലാണ് റോഡ് തകർന്നത്. ആഞ്ഞോളി മുക്കിൽ റോഡിൽ വലിയ കുഴി രൂപപ്പെട്ട് ചെളിവെള്ളം നിറഞ്ഞു.ഇത് വാഹനങ്ങളെയും കാൽനടയാത്രക്കാരെയും വലയ്ക്കുന്നു. ബസുകൾ ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങളാണ് ഈ ദീർഘദൂര പാതയിലൂടെ യാത്ര ചെയ്യുന്നത്. കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രി, മൊടക്കല്ലൂർ മെഡിക്കൽ കോളജ് ഉൾപെടെ നിരവധി സ്ഥാപനങ്ങളിലെത്തേണ്ട വാഹനങ്ങൾക്കും ദുരിതം തന്നെ


Post a Comment

0 Comments