തിരുവനന്തപുരം: നവംബര്‍ ഒന്നിന് പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ്സുടമകള്‍ ഗതാഗത മന്ത്രി ഏ.കെ.ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം.
ചാര്‍ജ് വര്‍ധന പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു. ബസ് ഉടമകള്‍ മുന്നോട്ട് വച്ച ആവശ്യങ്ങളെല്ലാം പരഗണിക്കാമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇവയെല്ലാം പരോക്ഷമായി അംഗീകരിക്കുകയാണെന്ന് സൂചന നല്‍കിയാണ് അന്വേഷണകമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.
0 Comments