സഉൗദി എയര്‍ലൈന്‍സ് ഇന്ത്യന്‍ മാനേജര്‍ കരിപ്പൂരിലെത്തി


കോഴിക്കോട്: കരിപ്പൂരില്‍നിന്നു സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി സഊദി എയര്‍ലൈന്‍സിന്റെ ഇന്ത്യയിലെ കണ്‍ട്രി മാനേജര്‍ ഇബ്രാഹീം എം അല്‍ഖുബി കരിപ്പൂര്‍ സന്ദര്‍ശിച്ചു.



സഊദി എയറിന് ഡി.ജി.സി.എ അനുമതി നല്‍കിയിട്ട് മാസങ്ങളായെങ്കിലും തിരുവനന്തപുരം സര്‍വിസിനെ ചൊല്ലി സര്‍വിസ് ആരംഭിക്കാനായിട്ടില്ല. കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍, എയര്‍പോര്‍ട്ട് അതോറിറ്റി സഉദി എയര്‍ലൈന്‍സിന് നല്‍കുന്ന ഓഫിസ് സ്ഥലം തുടങ്ങിയവ മാനേജര്‍ സന്ദര്‍ശിച്ചു. കരിപ്പൂരിലെ ഉദ്യോഗസ്ഥരും മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രതിനിധികളും ചേര്‍ന്നു സ്വീകരിച്ചു.

Post a Comment

0 Comments