ആശങ്കയുയർത്തി കനോലി കനാലിലെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധനാഫലം


കോഴിക്കോട്:ആശങ്കയുയർത്തി കനോലി കനാലിലെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധനാഫലം. മാലിന്യം, രാസവസ്തുക്കളുടെ സാന്നിധ്യം, ഇ–കോളിയടക്കമുള്ള ബാക്ടീരിയകളുടെ അളവ് എന്നിവ ഏറ്റവുമധികം കണ്ടെത്തിയത് കനാൽ കല്ലായിപ്പുഴയിൽ ചേരുന്ന മൂരിയാട് ഭാഗത്ത്. തൊട്ടുപിറകിൽ സരോവരം-അരയിടത്തുപാലം ഭാഗമാണ്. കനാലിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള എല്ലാഭാഗത്തും ഇ–കോളി, കോളിഫോം തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായി സിഡബ്ല്യുആർഡിഎം സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി.എസ്. ഹരികുമാർ പറഞ്ഞു. കാരപ്പറമ്പ് ഭാഗത്ത് വെള്ളത്തിൽ ലെഡ്ഡിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. കനാലിൽ വ്യാപകമായി ഇരുമ്പ്, മാംഗനീസ്, സിങ്ക് എന്നിവയുമുണ്ട്.

വേങ്ങേരി നിറവിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കനോലികനാൽ ജനകീയ ശുചീകരണത്തിന്റെ ഭാഗമായാണ് വെള്ളത്തിന്റെ പരിശോധനകൾ നടത്തിയത്. ഒക്ടോബർ പത്തിനാണ് കനാലിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സാംപിളുകൾ ശേഖരിച്ചത്. കനാലിലെ എട്ടു സെക്ടറുകളിൽനിന്ന് 12 സാംപിളുകളാണ് ശേഖരിച്ചത്. പിഎച്ച് വാല്യു, ലവണാംശം, ബയളോജിക്കൽ ഓക്സിജൻ ഡിമാൻഡ്, ആൽക്കലൈൻ അളവ്, ക്ലോറൈഡ് സാന്നിധ്യം, കാൽസ്യം സാന്നിധ്യം തുടങ്ങി 21 തരം പരിശോധനകളാണ് പത്തുദിവസംകൊണ്ട് പൂർത്തിയാക്കിയത്.∙ സാംപിളുകൾ ഇവിടെനിന്ന് : എരഞ്ഞിക്കൽ പാലം (സെക്ടർ 1), നെല്ലിക്കപ്പാലം (സെക്ടർ 2), വെളുത്തേടത്ത് പാലം (3), കക്കുഴിപ്പാലം (3), മുടപ്പാട്ട് പാലം (4), കാരപ്പറമ്പ് പാലം (4), ചെറിയ പാലം (5), എരഞ്ഞിപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപം (5), സരോവരം പാലം (6), അരയിടത്തുപാലം (6), കല്ലുത്താൻകടവ് പാലം (7), മൂരിയാട് ഭാഗം ( 8) എന്നിവിടങ്ങളിൽനിന്നാണ് സാംപിളുകൾ ശേഖരിച്ചത്. രാസസാന്നിധ്യം സംശയിച്ച സെക്ടറുകളിൽനിന്ന് രണ്ടു സാംപിളുകൾ വീതമാണ് ശേഖരിച്ചത്.

പരിശോധനാഫലം:

 മൂരിയാട് ഭാഗം ∙ പിഎച്ച് വാല്യു: 8.12 ∙ ഖരവസ്തുക്കളുടെ സാന്നിധ്യം: 7880 മി.ഗ്രാം/ലീറ്റർ ∙ ലവണാംശം: 4.95 ∙ ബയോ ഓക്സിജൻ‍ ഡിമാൻഡ് (ഓർഗാനിക് മാലിന്യങ്ങളുടെ അളവ്): 213 മി.ഗ്രാം/ലീറ്റർ ∙ കെമിക്കൽ ഓക്സിജൻ ഡിമാൻഡ്: 541.18 മി.ഗ്രാം/ലീറ്റർ ∙ ഹാർഡ്നസ് (ഖരാവസ്ഥ): 3564 മി.ഗ്രാം/ലീറ്റർ ∙ ആൽകലൈനിറ്റി: 102 മി.ഗ്രാം/ലീറ്റർ ∙ ക്ലോറൈഡ്: 466.81 മി.ഗ്രാം/ലീറ്റർ ∙ കാൽസ്യം: 221.76 മി.ഗ്രാം/ലീറ്റർ ∙ മഗ്നീഷ്യം: 731.33 മി.ഗ്രാം/ലീറ്റർ ∙ സോഡിയം: 4990 മി.ഗ്രാം/ലീറ്റർ ∙ പൊട്ടാസ്യം: 212 മി.ഗ്രാം/ലീറ്റർ ∙ സൾഫേറ്റ്: 1197 മി.ഗ്രാം/ലീറ്റർ

 അരയിടത്ത്പാലം ∙ പിഎച്ച്: 6.65 ∙ ഖരവസ്തുക്കളുടെ സാന്നിധ്യം: 388 മി.ഗ്രാം/ലീറ്റർ ∙ ലവണാംശം: 0.20 ∙ ബയോ ഓക്സിജൻ‍ ഡിമാൻഡ് (ഓർഗാനിക് മാലിന്യങ്ങളുടെ അളവ്): 28.37 മി.ഗ്രാം/ലീറ്റർ ∙ കെമിക്കൽ ഓക്സിജൻ ഡിമാൻഡ്: 54.90 മി.ഗ്രാം/ലീറ്റർ ∙ ഹാർഡ്നസ് (ഖരാവസ്ഥ): 106.92 മി.ഗ്രാം/ലീറ്റർ ∙ ആൽകലൈനിറ്റി: 97.92 മി.ഗ്രാം/ലീറ്റർ ∙ ക്ലോറൈഡ്: 90.99 മി.ഗ്രാം/ലീറ്റർ ∙ കാൽസ്യം: 28.51 മി.ഗ്രാം/ലീറ്റർ ∙ മഗ്നീഷ്യം: 8.66 മി.ഗ്രാം/ലീറ്റർ ∙ സോഡിയം: 620 മി.ഗ്രാം/ലീറ്റർ ∙ പൊട്ടാസ്യം: 8.10 മി.ഗ്രാം/ലീറ്റർ ∙ സൾഫേറ്റ്: 20.36 മി.ഗ്രാം/ലീറ്റർ

 സരോവരം പാലം: പിഎച്ച്: 6.48 ∙ ഖരവസ്തുക്കളുടെ സാന്നിധ്യം: 293 മി.ഗ്രാം/ലീറ്റർ ∙ ലവണാംശം: 0.16 ∙ ബയോ ഓക്സിജൻ‍ ഡിമാൻഡ് (ഓർഗാനിക് മാലിന്യങ്ങളുടെ അളവ്): 24.04 മി.ഗ്രാം/ലീറ്റർ ∙ കെമിക്കൽ ഓക്സിജൻ ഡിമാൻഡ്: 54.90 മി.ഗ്രാം/ലീറ്റർ ∙ ഹാർഡ്നസ് (ഖരാവസ്ഥ): 75.24 മി.ഗ്രാം/ലീറ്റർ ∙ ആൽകലൈനിറ്റി: 65.28 മി.ഗ്രാം/ലീറ്റർ ∙ ക്ലോറൈഡ്: 71.21 മി.ഗ്രാം/ലീറ്റർ ∙ കാൽസ്യം: 17.42 മി.ഗ്രാം/ലീറ്റർ ∙ മഗ്നീഷ്യം: 7.70 മി.ഗ്രാം/ലീറ്റർ ∙ സോഡിയം: 40.45 മി.ഗ്രാം/ലീറ്റർ ∙ പൊട്ടാസ്യം: 5.38 മി.ഗ്രാം/ലീറ്റർ ∙ സൾഫേറ്റ്: 10.60 മി.ഗ്രാം/ലീറ്റർ

Post a Comment

0 Comments