കോഴിക്കോട് സൗത്ത് ബീച്ചിൽ നിന്ന് ലോറി സ്റ്റാൻഡ് മാറ്റിയേക്കില്ല



കോഴിക്കോട്:സൗത്ത് ബീച്ചില്‍ നിന്ന് ലോറി സ്റ്റാന്‍ഡ് മാറ്റാനുള്ള തീരുമാനം ഉപേക്ഷിച്ചേയ്ക്കും. ലോറി ഉടമകളുടേയും ജീവനക്കാരുടെയും കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി.



വലിയങ്ങാടിയില്‍ ചരക്കിറക്കുകയും കയറ്റുകയും ചെയ്യുന്ന ലോറികളാണ് ഇങ്ങനെ വരിവരിയായി നിര്‍ത്തിയിട്ടിരിക്കുന്നത്. അതും ഏതാനും നാളുകള്‍ക്ക് മുമ്പ് സൗന്ദര്യവല്‍ക്കരണമെല്ലാം കഴിഞ്ഞ സൗത്ത് ബീച്ചിനോട് ചേര്‍ന്ന്. ലോറി സ്റ്റാന്‍ഡ് സൗത്ത് ബീച്ചില്‍ നിന്ന്  മാറ്റാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പകരം കണ്ടെത്തിയ സ്ഥലം ലോറി ഉടമകളും ജീവനക്കാരും അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്താനും നഗരസഭയ്ക്കായില്ല.  സൗത്ത് ബീച്ചില്‍ ദിനംപ്രതിയെന്നോണം സന്ദര്‍ശകതിരക്ക് ഏറുകയാണ്. ഈ സാഹചര്യത്തില്‍ എത്രയും വേഗം ലോറി സ്റ്റാന്‍ഡ് മാറ്റിയില്ലെങ്കില്‍ ഗതാഗത കുരുക്ക് കൂടുതല്‍ രൂക്ഷമാകും.

Post a Comment

0 Comments