കളി കാണാനുള്ള ആരാധകരുടെ എണ്ണത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കളിയെ കടത്തിവെട്ടി ഗോകുലം കേരളകോഴിക്കോട്:ഇന്നലെ ഗോകുലത്തിന്റെ കളി കാണാൻ എത്തിയത് ഐലീഗ് ഈ സീസണിലെയും ഗോകുലം കേരള എഫ്സിയുടെ ചരിത്രത്തിലെയും റെക്കോർഡ് കാണികളാണ്. മിനേർവ പഞ്ചാബും ഗോകുലവുമായുള്ള കളിയുടെ ഔദ്യോഗിക അറ്റൻഡൻസ് മുപ്പത്തിനായിരത്തിനും മുകളിലാണ്. ശരിക്കുള്ള കണക്കിൽ 30246 പേർ. കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് ഹോം മത്സരത്തിനേക്കാൾ കൂടുതൽ ആണ് ഈ സംഖ്യ‌.കേരള ബ്ലാസ്റ്റേഴ്സും എഫ് സി ഗോവയും തമ്മിലുള്ള അവസാന മത്സരം കാണാൻ എത്തിയത് ഇരുപത്തിയൊന്നായിരം പേർ മാത്രമായിരുന്നു. ആരാധകരുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മോശം റെക്കോർഡ് ആയിരുന്നു അത്. മത്സര ഫലങ്ങൾ തുടർച്ചയായി പ്രതികൂലമായതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കളിക്ക് ആരാധകർ ഇങ്ങനെ കുറയാൻ കാരണം.

എന്നാൽ ഗോകുലത്തിനാകട്ടെ സീസണ് മികച്ച തുടക്കമാണ് കിട്ടിയത്. ബിനോ ജോർജ്ജും സംഘവും കളിക്കുന്ന അറ്റാക്കിങ് ഫുട്ബോളും ആരാധകരെ കൂടുതൽ സ്റ്റേഡിയത്തിലേക്ക് ആകർഷിക്കുന്നു. ഗോകുകത്തിന്റെ ആദ്യ മത്സരത്തിന് എത്തിയ 28000 എന്ന സംഖ്യ ആയിരുന്നു ഇതുവരെ ഐലീഗിലെ ഈ സീസണിലെ റെക്കോർഡ് അതാണ് ഇന്നലെ മറികടന്നത്. വരും മത്സരങ്ങളിലും ആരാധകർ സപ്പോർട്ട് ഉണ്ടാവുമെന്നാണ് മേനേജ്മെന്റിന്റെ വിശ്വാസം

Post a Comment

0 Comments