തുടർച്ചയായ വിജയത്തിൽ ഹാട്രിക്ക് നേടാനാവാതെ ഗോകുലം: ചർച്ചിലിൽ ബ്രദേയ്സുമായുള്ള കളി സമനിലയിൽ പിരിഞ്ഞുകോഴിക്കോട്: സ്വന്തം തട്ടകത്തിൽ ഒരു ഗോളിന്റെ ലീഡ് വഴങ്ങിയ ഗോകുലം കേരള എഫ്.സി. ഉജ്വലമായി തിരിച്ചുവന്നു. നാലാം മിനിറ്റിൽ വഴങ്ങിയ ലീഡിന് 36-ാം മിനിറ്റിൽ തന്നെ അവർ തിരിച്ചടി നൽകി. കളി സമനിലയിൽ പിരിഞ്ഞു. വില്ലിസ് പ്ലാസയാണ് ചർച്ചിലിന് ലീഡ് നൽകിയ ഗോൾ നേടിയത്. ഗോകുലം പ്രതിരോധത്തിന്റെ വിള്ളലിലൂടെ ഹാൻഷിങ് തള്ളിക്കൊടുത്ത പന്ത് രണ്ട് ഡിഫൻഡർമാരോട് മത്സരിച്ച് പിടിച്ചെടുത്ത പ്ലാസ ഇടങ്കാൽ കൊണ്ട് തന്നെ വലയിലേയ്ക്ക് ചെത്തിയിടുകയായിരുന്നു.എന്നാൽ, ഒന്നാം പകുതിയിൽ തന്നെ അർജുൻ ജയരാജ് മികച്ച ഫിനിങ്ങിലൂടെ ഗോൾ മടക്കി. ഇടതു ബോക്സിൽ നിന്ന് സബാഹ് തള്ളിക്കൊടുത്ത പന്തുമായി മുന്നേറിയ അർജുൻ അഡ്വാൻസ് ചെയ്ത ഗോളിയെ കബളിപ്പിച്ച് വലയിലേയ്ക്ക് തട്ടിയിടുകയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഷില്ലോങ്ങ് ലജോങ്ങിനെയും(3-1) ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബിനെയും(1-0) കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ആതിഥേയര്‍.

Post a Comment

0 Comments