തൊണ്ടയാട് ഫ്ലൈഓവറിനു കീഴിലും പാർക്കിങ്



കോഴിക്കോട്:തൊണ്ടയാട് മേൽപാലത്തിനു കീഴിലും ഇനി മുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനും വലിയൊരു ആശ്വാസമാകും. പാർക്കിങ്ങിനായി ഒരു സ്ഥലം കണ്ടെത്താൻ ഓടി നടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പാർക്കിങ്ങിനായി സിറ്റി ട്രാഫിക് പിഡബ്ല്യുഡി എൻ എച്ച് വിഭാഗത്തിനു പേ ആൻഡ് പാർക്ക് സ്ഥലാമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്.



മേൽപാലങ്ങളുടെ ഉദ്ഘാടന ശേഷമായിരിക്കും ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുക. തൊണ്ടയാട് മേൽപാലത്തിനു 474 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണുള്ളത്. രണ്ട് വശങ്ങളിലുമായി 500ഓളം കാറുകൾ പാർക്ക് ചെയ്യാമെന്ന് നോർത്ത് ട്രാഫിക് എസി പി.കെ. രാജു പറഞ്ഞു. ആഘോഷദിവസങ്ങളിൽ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനം നൽകാതെ പാലത്തിനു കീഴെ പാർക്ക് ചെയ്യിക്കാനുള്ള തീരുമാനവും ഉണ്ട്. ഫീസ് ഇനത്തിലായിരിക്കും ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുക. കോർപറേഷനും പിഡബ്ല്യുഡിയും ഇതു സംബന്ധിച്ചു തീരുമാനം എടുക്കും.

Post a Comment

0 Comments