എന്‍.ഐ.ടി കാംപസില്‍ തെരുവു നായയുടെ കടിയേറ്റ് 11 പേര്‍ക്ക് പരുക്ക്


കോഴിക്കോട്: തെരുവു നായയുടെ കടിയേറ്റ് എന്‍.ഐ.ടി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്ക്. എന്‍.ഐ.ടി വിദ്യാര്‍ഥികളായ ജസിന്‍ (23), സ്വാതി (26), ജ്യോതിഷ് (23), രവി (24), നീലകണ്ഠന്‍ (26), ഫാത്തിമ റാനിയ (18), ധീരജ് ഈശ്വര്‍ (18) അധ്യാപകരായ ബാലു (44), സത്യാനന്ദ പാണ്ടേ (49), ശങ്കര്‍ (56), അമ്പിളി (35) എന്നിവര്‍ക്കാണ് കടിയേറ്റത്.



ഇന്നലെ വൈകിട്ടാണ് ക്ലാസ് കഴിഞ്ഞ് പോകുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും തെരുവുനായ ആക്രമിച്ചത്. കാലിന് കടിയേറ്റ ഏഴ് വിദ്യാര്‍ഥികളും നാല് അധ്യാപകരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഏറെ കാലമായി കാംപസിനകത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. അഞ്ഞൂറോളം നായ്ക്കളാണ് കാംപസിനുള്ളില്‍ വിഹരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കാംപസിനു സമീപത്തെ റോഡരികില്‍ കാട് വളര്‍ന്നതും മാലിന്യ നിക്ഷേപവുമാണ് നായ്ക്കള്‍ പെരുകാന്‍ കാരണം. ഇവ കാംപസിനകത്തുള്ളവര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണെന്ന് നാട്ടുകാര്‍ പറയുന്നു.

Post a Comment

0 Comments