അത്താണി 'ഹെയർ ഫോർ ഹോപ് ' കാമ്പയിൻ വിദ്യാലയങ്ങളിൽ മികച്ച പ്രതികരണം

എം.ജെ ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന ഹെയർ ഫോർ ഹോപ് പരിപാടിയിൽ പ്രധാനാധ്യാപകൻ തോമസ് മാത്യു വിദ്യാർത്ഥികൾ ശേഖരിച്ച മുടി കൈമാറുന്നു

കോഴിക്കോട്:നരിക്കുനി അത്താണി പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിലെ വിദ്യാർഥി കൂട്ടായ്മയായ അത്താണി സ്റ്റുഡൻറ്സ് വിങ് അർബുദ രോഗികൾക്കായി നടത്തുന്ന 'ഹെയർ ഫോർ ഹോപ്' പരിപാടിയുടെ കാമ്പസ് കാമ്പയിന് വിദ്യാലയങ്ങളിൽനിന്ന് മികച്ച പ്രതികരണം.



ഒക്ടോബർ 26ന് ആരംഭിച്ച കാമ്പയിൻ പകുതി പിന്നിടുന്നതോടെ വിവിധ വിദ്യാലയങ്ങളിൽനിന്നായി നൂറു കണക്കിന് വിദ്യാർഥികൾ ഇതുവരെ മുടി ദാനംചെയ്തു. കാമ്പയിൻ നവംബർ ആറിന് അവസാനിക്കും. എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജെ.ആർ.സി യൂനിറ്റുമായി സഹകരിച്ച് നടന്ന പരിപാടിയിൽ ഹൈസ്‌കൂളിൽനിന്ന് മുപ്പതോളം വിദ്യാർഥിനികൾ മുടി ദാനം ചെയ്തു. പ്രധാനാധ്യാപകൻ തോമസ് മാത്യു മുടി കൈമാറി.




Post a Comment

0 Comments