മെഡിക്കൽ കോളജിലെ ടേർഷറി കാൻസർ സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു




കോഴിക്കോട്:ഗവ. മെഡിക്കൽ കോളജിൽ ടേർഷറി കാൻസർ സെന്റർ, ലക്ചർ തിയറ്റർ കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ശരിയായ ജീവിതശൈലികൾ ക്രമീകരിക്കുന്നതിനെ കുറിച്ച് സമൂഹത്തിനു ബോധവൽക്കരണം നൽകേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആർസിസി, എംസിസി എന്നിവിടങ്ങളിൽ ചികിൽസ തേടിയിരുന്നവർക്ക് മെഡിക്കൽ കോളജിലെ കാൻസർ സെന്റർ സഹായകരമാവുമെന്നു മുഖ്യമന്ത്രി പറഞ്ഞു.



നിപ്പ രോഗബാധകാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി സ്വർണ മെഡലിനു യോഗ്യരായ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് അദ്ദേഹം മെഡൽ സമ്മാനിച്ചു. മന്ത്രി കെ.കെ.ശൈലജ അധ്യക്ഷത വഹിച്ചു. എം.കെ.രാഘവൻ എംപി, എം.പ്രദീപ്കുമാർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ.രാജേന്ദ്രൻ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംലാ ബീവി, കൗൺസിലർമാരായ ഷറീന വിജയൻ, എം.എം.പത്മാവതി, കലക്ടർ സാംബശിവ റാവു, റേഡിയോ തെറപ്പി വകുപ്പു മേധാവി ഡോ. ടി.അജയകുമാർ, ആരോഗ്യ സർവകലാശാല സെനറ്റ് അംഗം എം.മുരളീധരൻ എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments