രജിസ്ട്രേഷൻ കൗണ്ടർ ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവ്വഹിക്കുന്നു |
കോഴിക്കോട്: ഡിസംബർ 7 മുതൽ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ് ട്ര ചലച്ചിത്രോത്സവത്തിന്റെ രജിസ്ട്രേഷൻ കൗണ്ടർ കല്പക ബിൽഡിംഗ്‌സിലെ കേരള ചലച്ചിത്ര അക്കാഡമി റീജിണൽ സെന്ററിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. രജിസ്ട്രേഷൻ ഫോം ഫിലിം സൊസൈറ്റി ഒഫ് ഇന്ത്യയുടെ കേരള വൈസ് ചെയർമാൻ ചെലവൂർ വേണുവിന് നൽകിക്കൊണ്ടായിരുന്നു ഉദ്ഘാടനം. ഫിലിം സൊസൈറ്റി ഫെഡറേഷൻ റീജിണൽ കൗൺസിൽ അംഗം കെ.ജെ തോമസ് അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്ര അക്കാഡമി റീജിണൽ കോ ഒാർഡിനേറ്റർ നവീന സുഭാഷ് സ്വാഗതവും സമത ഫിലിം സൊസൈറ്റി പ്രതിനിധി വാസു നടുവണ്ണൂർ നന്ദിയും പറഞ്ഞു.കല്പക ബിൽഡിംഗ് പാർട്ട്നർ എം.എ സജീവ്, കേരളകൗമുദി കോഴിക്കോട് ബ്യൂറോ ചീഫ് എം വി ഹരീന്ദ്രനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നവംബർ 7 വരെയാണ് രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിക്കുക. 2000 രൂപയാണ് രജിസ്ട്രേഷൻ ചാർജ്ജ്. കോഴിക്കോട് ഒാഫീസിന് 500 പാസാണ് അനുവദിച്ചിട്ടുള്ളത്.ഇതിൽ 175 എണ്ണം മുതിർന്ന പൗരന്മാർക്കും 50 എണ്ണം ഭിന്നശേഷിക്കാർക്കും മാറ്റി വച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലുള്ളവർക്കാണ് കോഴിക്കോട് കൗണ്ടറിൽ നിന്ന് ലഭിക്കുക.തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ നിർബന്ധമാണ്.
0 Comments