ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനായി പൊളിച്ചു നീക്കുന്ന കൊയിലാണ്ടി പഴയ ബസ് സ്റ്റാന്‍ഡ്. |
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്സ് കം ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നവംബർ അഞ്ചിന് മൂന്നുമണിക്ക് തദ്ദേശ സ്വയംഭരണമന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കുമെന്ന് കെ. ദാസൻ എം.എൽ.എ., നഗരസഭാ ചെയർമാൻ കെ. സത്യൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കിയാണ് ആറുനിലകളോടുകൂടിയ പുതിയ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നത്. 65,000 ചതുരശ്രഅടി വിസ്താരത്തിൽ അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടമാണ് രൂപകൽപ്പന ചെയ്തത്. ഇതിന് 20 കോടി രൂപയാണ് ചെലവുപ്രതീക്ഷിക്കുന്നത്. കേരളാ അർബൻ റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽനിന്ന് വായ്പയെടുത്തായിരിക്കും കെട്ടിടം നിർമിക്കുക. പുതിയ കെട്ടിടത്തിൽ അണ്ടർ ഗ്രൗണ്ടിൽ 100 കാറുകൾ നിർത്തിയിടാനുള്ള സൗകര്യം ഉണ്ടാകും. കടമുറികൾ, ഷോപ്പിങ് മാൾ, ആംഫി തിയേറ്റർ, ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും നടത്താനുള്ള മുറികൾ, നഗരസഭയുടെ അനക്സ് ഓഫീസ്, മിനി കോൺഫറൻസ് ഹാൾ എന്നിവയും ഉണ്ടാകും.
0 Comments