കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ യാത്രികയ്ക്കുനേരെ ലൈംഗികാതിക്രമം: കണ്ടക്ടര്‍ അറസ്റ്റിൽ


കോഴിക്കോട്:കെഎസ്ആര്‍ടിസി ബസില്‍ യാത്രികയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് വടകര തിരുവള്ളൂര്‍ താഴെക്കുനി വീട്ടില്‍ കെ. ഹനീഷ് (40)നെയാണ് തൊണ്ടര്‍നാട് പൊലീസ് ബസ് തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്തത്. കുറ്റ്യാടിയില്‍നിന്നു മാനന്തവാടിയിലേക്കുള്ള ബസില്‍ ഇന്നലെ രാത്രിയിലാണു സംഭവം.യാത്രയ്ക്കിടെ കണ്ടക്ടര്‍ യുവതിയുടെ ദേഹത്തു കടന്നുപിടിച്ചതായാണു പരാതി. ബസില്‍ വച്ചുതന്നെ യുവതി ഭാവിവരനു മൊബൈലില്‍ സന്ദേശമയച്ചു. അദ്ദേഹം വിവരമറിയിച്ചതിനെത്തുടര്‍ന്നു തൊണ്ടര്‍നാട് പൊലീസ് ബസ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Post a Comment

0 Comments