വാഹനകൂമ്പാരത്തിൽ നിന്ന് മാവൂർ സ്റ്റേഷന് മോചനം

മാവൂർ സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾ

മാവൂർ: മണൽ കടത്ത് അടക്കമുള്ള വിവിധ കേസുകളിൽ പീടികൂടി മാവൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ച ശേഷിക്കുന്നവാഹനങ്ങൾ കൂടി നീക്കാൻ നടപടി തുടങ്ങി. ഇരുപതിലധികം ലോറികളടക്കം നൂറോളം വാഹനങ്ങളാണ് ശേഷിക്കുന്നത്. . നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും പൈട്ടന്ന് വാഹനങ്ങൾ നീക്കിയാൽ മാത്രമേ സ്റ്റേഷൻ നവീകരണമടക്കമുള്ള പ്രവൃത്തികൾനടക്കൂ.ആദ്യ തവണ 13,75,001 രൂപക്ക് 22വാഹനങ്ങൾ നീക്കി. രണ്ടാം തവണ 6,77,901 രൂപക്ക് 15വാഹനങ്ങളും ഒടുവിൽ 25,21,019 രൂപക്ക് 49വാഹനങ്ങളുമാണ് മാവൂർ സ്റ്റേഷൻ വളപ്പിൽനിന്ന് നീക്കിയത്. ആദ്യം ജില്ലാ അധികൃതർ വഴിയും പിന്നീട് ഇ​ ഓക്ഷനിലൂടെയുമായിരുന്നു ലേലം. സ്‌ക്രാപ്പുകളുടെയും മറ്റും വിപണനത്തിന് ചുമതലയുള്ള കേന്ദ്ര ഗവ. കമ്പനിയായ മെറ്റൽ സ്‌ക്രാപ്പ് ട്രേഡിങ് കോർപറേഷെന്റ (എം.എസ്.ടി.സി) കീഴിൽ നടത്തിയ ഇ​ ഓക്ഷനിലൂടെയാണ് ലേലം ചെയ്തത്. തമിഴ്‌നാട് മേട്ടുപാളയത്തെ എം.എസ് മാമു മോട്ടേഴ്‌സ് എന്ന സ്ഥാപനമാണ് ഇഓക്ഷനിലൂടെ വാഹനങ്ങൾ ലേലം കൊണ്ടത്. 2017 ജൂൺ ആദ്യവാരത്തിലാണ് അവസാനം വാഹനങ്ങൾ നീക്കിയത്.

വാഹനങ്ങൾ തിങ്ങിനിറഞ്ഞും ചെടിപടർപ്പുകൾ വളർന്നും സ്‌​റ്റേഷൻ വളപ്പ് തെരുവുനായ്ക്കളുടെയും ക്ഷുദ്രജീവികളുടെയും വിഹാരകേന്ദ്രമായിരുന്നു. സ്റ്റേഷന്റെറ പിൻഭാഗത്തേക്ക് കടന്നു ചെല്ലാനാവാത്തവിധംകുന്നുകൂടിയിരുന്നു. ശേഷിക്കുന്ന വാഹനങ്ങൾ കൂടി നീക്കിയാൽ മാത്രമേ പഴയ ക്വാർേട്ടഴ്‌സ് കെട്ടിടങ്ങളടക്കമുള്ള സ്റ്റേഷൻ വളപ്പ് സ്വതന്ത്രമാകൂ.

ഇതുവരെ നീക്കിയത്

  • 88 വാഹനങ്ങൾ
  • ലഭിച്ചതുക-46ലക്ഷം

Post a Comment

0 Comments