ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒന്നാം ദിനത്തിലെ ഫലങ്ങള്‍ പുറത്തുവന്നു. 73 പോയിന്റുമായി തൃശ്ശൂരാണ് ഒന്നാം സ്ഥാനത്ത്. 64 പോയിന്റോടെ കണ്ണൂരും ആലപ്പുഴയും ഒപ്പത്തിനൊപ്പമാണ്.
ആദ്യപത്തില്‍ യഥാക്രമം കോഴിക്കോട് ( 61), പാലക്കാട്( 59),വയനാട്( 58),കൊല്ലം (56), എറണാകുളം ( 55), മലപ്പുറം ( 55) തിരുവനന്തപുരം (50) എന്നീ ജില്ലകളാണ് ഉള്ളത്. ഇടുക്കിയാണ് ഏറ്റവും പിന്നില്‍. 32 പോയിന്റോടെ 14-ാമതാണ് ഇടുക്കിയുടെ സ്ഥാനം. കണ്ണൂര്‍ സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസി സ്‌കൂളാണ് മുന്നില്‍ നില്‍കുന്ന സ്‌കൂള്‍. 29 വേദികളിലായി ആകെ 62 ഇനങ്ങളിലായാണ് ഇന്ന് മത്സരങ്ങള്‍ നടന്നത്.
0 Comments