താമരശ്ശേരി ചുരത്തിലൂടെ റേഷൻ സാധനങ്ങൾ കൊണ്ടുപോകാൻ അനുമതി നൽകി



കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ റേഷൻ സാധനങ്ങൾ കൊണ്ടുപോകാൻ ദേശീയപാത അധികൃതർ അനുവാദം നൽകി. 10 ടൺ ഭാരം കയറ്റാവുന്ന ലോറികളിൽ കൊണ്ടുപോകാനാണ് അനുമതി. ലോറി ഓണേഴ്‌സ് അസോസിയേഷൻ ജില്ല കലക്ടർക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ 14നാണ് ചുരം ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്. താൽക്കാലികമായി റോഡ് നിർമിച്ച് നിയന്ത്രണത്തിന് വിധേയമായി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ചരക്ക് വാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല. അതോടെ വയനാട്ടിലേക്കുള്ള റേഷൻ ഉൽപന്നങ്ങൾ എത്തിക്കാൻ കഴിയാതെ വരുകയായിരുന്നു. കഴിഞ്ഞ 14ന് റേഷൻ സാധനങ്ങളുമായി 30 ലോറികൾ വയനാട്ടിലേക്ക് പുറപ്പെട്ടെങ്കിലും ചുരം തകർന്നതുമൂലം തിരിച്ചു പോകേണ്ടി വന്നു. 14 ലോഡുകൾ വാവാട് ഗോഡൗണിലും ബാക്കിയുള്ളവ യൂനിവേഴ്‌സിറ്റിക്കടുത്തുള്ള കിൻഫ്രയുടെ ഗോഡൗണിലും സൂക്ഷിച്ചു. റോഡ് തകരാറുമൂലം വയനാട്ടിലെ റേഷൻ വിതരണം അവതാളത്തിലായിരുന്നു.

Post a Comment

0 Comments