റാസൽഖൈമ–കോഴിക്കോട്-തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങിഅബുദാബി:എയർഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിച്ചു. നിലവിൽ റാസൽഖൈമയിൽനിന്ന് കോഴിക്കോട്ടേക്ക് മാത്രമാണ് നേരിട്ടുള്ള സർവീസുള്ളത്. കൊച്ചിയിലേക്ക് കോഴിക്കോട് വഴിയും സർവീസ് നടത്തിവരുന്നു. ഇപ്പോൾ പുതുതായി തിരുവനന്തപുരത്തേക്ക് ആരംഭിച്ച സർവീസും കോഴിക്കോട് വഴിയായിരിക്കും പോകുക. ഇതോടെ റാസൽഖൈമയിൽനിന്ന് കേരളത്തിലെ മൂന്നു എയർപോർട്ടുകളിലേക്ക് സർവീസായി.ബുധൻ, വെള്ളി ദിവസങ്ങളിൽ റാസൽഖൈമയിൽനിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7.25ന് കോഴിക്കോടും രാത്രി 10.45ന് തിരുവനന്തപുരത്തും എത്തും. തിരിച്ച് തിരുവനന്തപുരത്തുനിന്ന് രാവിലെ 8.10ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം ഉച്ചയ്ക്ക് 1.05ന് റാസൽഖൈമയിൽ എത്തും വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ ഫുജൈറ, റാസൽഖൈമ എമിറേറ്റിലുള്ളവർക്ക് യുഎഇയിലെ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കാതെ തന്നെ നാട്ടിലേക്ക് പോയി വരാനാകും
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments