ഡി.ജി.സി.എയുടെ അനുമതി ലഭിച്ചാൽ കരിപ്പൂരില്‍ നിന്ന് ജംബോ വിമാനങ്ങൾ പറക്കും- എയര്‍ഇന്ത്യ


രാജ്യത്തെ ഏറ്റവും വലിയ വിമാനമായ ബോയിങ് 747–400 ഉള്‍പ്പടെയുളള വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കാന്‍ ധാരണയായി. എയര്‍പോര്‍ട്ട് അതോറിറ്റിയിലെ സാങ്കേതിക വിദഗ്ധരും എയര്‍ഇന്ത്യ ഉദ്യോഗസ്ഥരുമായുളള കൂടിക്കാഴ്ചയിലാണ് തീരുമാനം.   ഡി.ജി.സി.എയുടെ കൂടി അനുമതി ലഭിച്ചാൽ കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുമായി എയര്‍ഇന്ത്യ സര്‍വീസ് ആരംഭിക്കും. എയര്‍പോര്‍ട്ട് അതോറിറ്റിയുമായുളള കൂടിക്കാഴ്ചയില്‍ ഉടൻ സർവീസ് ആരംഭിക്കാൻ സജ്ജമാണെന്ന് എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യായ്ക്കു വേണ്ടി ഓപ്പറേഷൻ ഫ്ലൈറ്റ് എക്സിക്യൂട്ടീവും നോഡൽ ഓഫിസറുമായ പി. ബാലചന്ദ്രനും എയർപോർട്ട് ഡയറക്ടറുടെ ചുമതലയുള്ള വ്യോമയാന ഗതാഗത മാനേജ്മെന്റ് വിഭാഗം മേധാവി കെ.മുഹമ്മദ് ഷാഹിദും ധാരണാപത്രത്തിൽ ഒപ്പുവച്ചു. വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം ഡിജിസിഎയ്ക്കു സമർപ്പിക്കും.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...ജംബോ ബോയിങ് 747–400 വിമാനത്തിനു പുറമെ, എയർ ഇന്ത്യയുടെ 777 –200 എൽആർ, 777 –300 ഇആർ, ഡ്രീം ലൈനർ എന്നീ വിമാനങ്ങളുടെ സുരക്ഷാ സാധ്യതാ വിലയിരുത്തലുകളുംനടത്തി. ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങളുണ്ടായാൽ അതിനുള്ള പരിഹാരങ്ങളും യോഗത്തിൽ നിർദേശിക്കപ്പെട്ടു. ആക്ടിങ് എയർപോർട്ട് ഡയറക്ടർ കെ.മുഹമ്മദ് ഷാഹിദിന്റെ നേതൃത്വത്തിൽ എടിസി ജോയിന്റ് ജനറൽ മാനേജർ ഒ.വി.മാക്സിസ് റിപ്പോർട്ട് അവതരിപ്പിച്ചു എയര്‍ഇന്ത്യയുടെ  ഗ്രൗണ്ട് ഹാൻഡ്‌ലിങ്, സപ്പോർട്ട് വിഭാഗങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments