അത്തോളി:അത്താണിമുതൽ പെട്രോൾപമ്പുവരെ രണ്ടു കിലോമീറ്ററോളം ദൂരത്ത് നാളെ സി.സി. ടി.വി. ക്യാമറകൾ സ്ഥാപിക്കും. ക്യാമറയുടെ ഉദ്ഘാടനം എം.കെ. രാഘവൻ എം.പി.യും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും ചേർന്ന് ശനിയാഴ്ച രാവിലെ ഉദ്ഘാടനം ചെയ്യും.
ആറുലക്ഷം രൂപ ചെലവിട്ട് വ്യാപാരിവ്യവസായി ഏകോപനസമിതി അത്തോളി പഞ്ചായത്ത് കമ്മിറ്റിയാണ് ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. ക്യാമറ യുടെ നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുത്ത ഫോർച്യൂൺ കമ്പനിയെ കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് ആദരിക്കും. പത്രസമ്മേളനത്തിൽ കല്ലട ബാബു, ടി.വി. ജലീൽ, ഐ. മുഹമ്മദ്, കരിമ്പയിൽ അബ്ദുൾ അസീസ് എന്നിവർ പങ്കെടുത്തു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments