നഗരത്തിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകരുന്നത് തുടർകഥയാവുന്നു.

ഇന്നലെ എരഞ്ഞിപ്പാലത്ത് കുടിവെള്ള വിതരണ പൈപ്പ് പൊട്ടി രൂപപ്പെട്ട ഗർത്തം

കോഴിക്കോട്: നഗരത്തിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകരുന്നത് തുടർകഥയാവുന്നു. എരഞ്ഞിപ്പാലത്ത് കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. എരഞ്ഞിപ്പാലം ജംഗ്ഷനിലെ 30 മീറ്റര്‍ റോഡ് തകര്‍ന്നു. നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങി. ജലവിതരണം പുനസ്ഥാപിക്കാന്‍ രണ്ട് ദിവസത്തിലധികം എടുക്കുമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. നഗരത്തില്‍ ഗതാഗതകുരുക്കും രൂക്ഷമായി. ദിവസങ്ങള്ക്ക് മുന്‍പ് ഇതിനു ഇരുനൂറു മീറ്റര്‍ മാറി സമാനമായി പൈപ്പ് പൊട്ടി ലക്ഷകണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായിരുന്നു. അന്ന് ഒരു ദിവസം മുഴുവന്‍ എടുത്ത് ജെസിബി ഉപയോഗിച്ച് റോഡ് വെട്ടിപൊളിച്ചാണ്  പൊട്ടിയ പൈപ്പ് മാറ്റിയത്.ഇന്ന് പുലര്‍ച്ചെയാണ് മലാപറമ്പില്‍ നിന്നും നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് എരഞ്ഞിപ്പാലം ജംഗ്ഷനില്‍ പൊട്ടിയത്. വെള്ളം കുത്തിയൊലിച്ചതോടെ ദേശീയപാതയില്‍ എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിനോട് ചേര്‍ന്ന് 30 മീറ്ററിലധികം റോഡ് തകര്‍ന്നു. 60 വര്‍ഷം പഴക്കമുള്ള പൈപ്പാണ് പൊട്ടിയത്. റോഡ് പൊളിച്ച് പൈപ്പ് പൊട്ടിയ ഭാഗം കണ്ടെത്തിയാല്‍ മാത്രമേ അറ്റകുറ്റപണികള്‍ ആരംഭിക്കൂ. ഇതിനായി രണ്ട് ദിവസത്തിലധികം എടുക്കുമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്.

മാവൂര്‍ റോഡ്, നടക്കാവ്, ജാഫര്‍ഖാന്‍കോളനി, ബീച്ച്, വെസ്റ്റ് ഹില്‍ തുടങ്ങി വിവിധ ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ബീച്ച് ജനറല്‍ ആശുപത്രിയുള്‍പ്പെടെ വിവിധ ആശുപത്രികളേയും ഇത് ബാധിക്കും. പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ചതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലും വെള്ളം കയറിയിരുന്നു. വിവിധ ടെലകോം കമ്പനികളുടെ കേബിളുകളും ഇതുവഴി കടന്ന് പോകുന്നുണ്ട്.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...സമീപത്തെ ഹൈമാസ്റ്റ് ലൈറ്റ് പോലും ഏത് നിമിഷവും നിലം പൊത്താറായ അവസ്ഥയിലാണ്.  ട്രാഫിക് അസി.കമീഷണര്‍ പി.കെ.രാജുവിന്റെ നേതൃത്വത്തില്‍ തകര്‍ന്ന റോഡ് ഭാഗം  ട്രാഫിക് കോണ്‍ കെട്ടിതിരിച്ചാണ് ഇതുവഴിയുള്ള ഗതാഗതം  പോലീസ് പുനഃസ്ഥാപിച്ചത്.  വെള്ളത്തിന്റെ സമ്മര്‍ദം ഏറിയതാണ് മൂന്നിടത്ത് ലീക്കുണ്ടാകാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാവിലെ എട്ടോടെ താല്‍കാലികമായി ചോര്‍ച്ച അടച്ചിട്ടുണ്ട്.

Post a Comment

0 Comments