കോഴിക്കോട്: നാളെ ഐ ലീഗ് മത്സരം നടക്കാനിരിക്കുന്ന കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ചു കടന്ന റിയല്‍ കശ്മീര്‍ ടീം, ഗോകുലം കേരള എഫ്.സി അധികൃതരെ കയ്യേറ്റം ചെയ്തതായി പരാതി. അനുവാദമില്ലാതെ മൈതാനത്ത് പ്രവേശിച്ചത് ചോദ്യം ചെയ്തപ്പോള്‍ റിയല്‍ കശ്മീര്‍ ടീം അധികൃതര്‍ മോശമായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്ന് ഗോകുലം കേരള അധികൃതര്‍ പറഞ്ഞു
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളേജ് മൈതാനത്താണ് റിയല്‍ കശ്മീര്‍ ടീമിന് പരിശീലനത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നത്. എന്നാല്‍ ഇന്നത്തെ ഹര്‍ത്താല്‍ കാരണം അവര്‍ക്ക് ഗ്രൗണ്ടില്‍ എത്താന്‍ ഒരുക്കിയ ബസ് കുറച്ചു സമയം വൈകി. ഇതോടെ റിയല്‍ കശ്മീര്‍ മത്സരം നടക്കുന്ന കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു.
Questions:— Gokulam Kerala FC (@GokulamKeralaFC) December 14, 2018
Why was the bus provided not used by them to get to the medical college ground when we had already arranged everything even in harthal? They did train the previous day in the same place.
Why invade the stadium to train when it is not allowed by M. Comissioner?(4/n)
RKFC officials stormed the FOP and manhandled the groundsman and threw his phone away when he tried to capture what Mr. Robertson and his club members tried to do.— Gokulam Kerala FC (@GokulamKeralaFC) December 14, 2018
Note, Mr. Robertson called our CEO a “a fu**** ba****” for doing the things he had to do. (3/n)
Before the bus arrived, RKFCs officials who are staying in a nearby hotel invaded the EMS Stadium, where training a day before the match is not allowed by any MC. To keep this in track, we refused to let them train in the EMS. (2/n)— Gokulam Kerala FC (@GokulamKeralaFC) December 14, 2018
മത്സരത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ മൈതാനത്ത് പരിശീലനം നടത്താന്‍ സാധിക്കില്ലെന്ന് അറിയിച്ച ഗോകുലം കേരളയുടെ ഗ്രൗണ്ട്‌സ്മാനെയും ലോക്കല്‍ ഗ്രൗണ്ട് കോര്‍ഡിനേറ്ററെയും ഇവര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇവരില്‍ ഒരാളുടെ ഫോണും റിയല്‍ കശ്മീര്‍ അധികൃതരിലൊരാള്‍ നശിപ്പിച്ചു. റിയല്‍ കാശ്മീരിന്റെ പരിശീലകനടക്കം തങ്ങളോട് മോശമായി പെരുമാറിയെന്ന് ഗോകുലം കേരള അധികൃതര്‍ വ്യക്തമാക്കി.
Does this look like a training ground??? Team @realkashmirfc had to train on this dump as no ground or transport provided for training today in Calicut.@ILeagueOfficial pic.twitter.com/OK0G4qi1Ed— Real Kashmir FC (@realkashmirfc) December 14, 2018
അതേസമയം മത്സരത്തിനായി കോഴിക്കോട്ടെത്തിയ തങ്ങള്‍ക്ക് ഗോകുലം കേരള ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെ അപമാനിച്ചെന്ന് റിയല്‍ കശ്മീര്‍ ടീം ട്വിറ്ററില്‍ ആരോപിച്ചു. ആവശ്യമായ പരിശീലന സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളും ഗോകുലം തയ്യാറാക്കിക്കൊടുത്തില്ല എന്നാണ് കശ്മീര്‍ ടീമിന്റെ ആരോപണം.
തങ്ങളുടെ പരിശീലകനോടും പരിശീലക സംഘത്തിലെ അംഗങ്ങളോടും ഗ്രൗണ്ട് വിട്ട് പോകാന്‍ ഗോകുലം അധികൃതര്‍ ആവശ്യപ്പെട്ടെന്നും കശ്മീര്‍ ടീം ട്വീറ്റ് ചെയ്തു. മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തിട്ടുണ്ട്.Have been told @realkashmirfc are facing numerous difficulties down south in the run up to their clash against Gokulam Kerala FC to the point where they are unsure they will be safe playing tomorrow. Request local authorities to intervene to ensure safety of players & staff.— Omar Abdullah (@OmarAbdullah) December 14, 2018
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments