സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് കൂട്ടി; മന്ത്രിസഭയുടെ അംഗീകാരം



തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയായും ടാക്സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയായുമാണ് ഉയര്‍ത്തിയത്. നിലവില്‍ ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 1.25 കിലോമീറ്റര്‍ വരെ 20 രൂപയും ടാക്സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്.



മന്ത്രിസഭാ യോഗം നിരക്ക് വര്‍ധന അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം നിയമസഭയെ അറിയിക്കും. നാളത്തെ നിയമസഭാ സമ്മേളനത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ഓട്ടോയ്ക്ക് മുപ്പതും ടാക്സിക്ക് 200 രൂപയും ആക്കാനായിരുന്നു ശുപാര്‍ശ.

Post a Comment

0 Comments