താമരശ്ശേരി ബാറിന് സമീപം യുവാവ് രക്തം വാർന്ന് മരിച്ച നിലയിൽകോഴിക്കോട്: കോഴിക്കോട് ബാറിന് സമീപം യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന ഹസ്തിനപുരി ബാറിന്റെ സമീപത്താണ് ചമൽ കേളൻമൂല സ്വദേശി സുഭാഷിനെയാണ് രക്തം വാർന്ന് കിടക്കുന്ന നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്പൊലീസും, നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബാറിന്റെ മുൻഭാഗത്ത് റോഡിൽ രക്തക്കറകള്‍ കണ്ടെത്തി.  സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമേ സംഭവത്തെ കുറിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments