നരിക്കുനി ടൗണ്‍ മിനി ബൈപാസ് ഇന്ന് നാടിൻ സമർപ്പിക്കും



നരിക്കുനി: പണി പൂര്‍ത്തിയായ നരിക്കുനി ടൗണ്‍ മിനിബൈപാസ് ഉദ്ഘാടനം ഇന്ന് നടക്കും. നരിക്കുനി അങ്ങാടിയില്‍ പൂനൂര്‍ റോഡ് ജങ്ഷനില്‍നിന്ന് തുടങ്ങി കുമാരസ്വാമി റോഡില്‍, ബസ് സ്‌റ്റോപ്പിനടുത്ത് വന്നുചേരുന്ന രീതിയിലാണ് പുതിയ പാത. ബൈപാസ് തുടങ്ങുന്ന ഭാഗത്ത് വീതി കുറവുണ്ടെങ്കിലും ബാക്കിയുള്ള ഭാഗത്ത് മൂന്ന് മീറ്റര്‍ വീതിയിലാണ് സമാന്തര പാത. ഈ ഭാഗത്ത് ഉണ്ടായിരുന്ന ഓവുചാല്‍ നിലനിര്‍ത്തി സ്ലാബിട്ടാണ് പാത യാഥാര്‍ഥ്യമാക്കിയത്.



അര കിലോമീറ്ററോളം നീളം വരുന്ന ഈ പാത കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറി​ന്റെ കാലത്ത് എം.എല്‍.എയായിരുന്ന വി. എം. ഉമ്മറി​ന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 70 ലക്ഷം രൂപ ഉപയോഗിച്ചാണ് യാഥാര്‍ഥ്യമാക്കിയത്. പാത ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതോടെ നരിക്കുനി അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് അല്‍പമെങ്കിലും ആശ്വാസമാവും. ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്‍ ചാര്‍ജ് പി. അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എ വി.എം. ഉമ്മര്‍ മുഖ്യാതിഥിയാകും.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments