തൃശൂര്‍: തൃശൂർ - എറണാകുളം റെയിൽപ്പാതയിൽ വൈദ്യുതി തടസം നേരിട്ടതിനെ തുടര്‍ന്ന് ട്രെയിനുകൾ വൈകി ഓടുന്നു. അങ്കമാലിയിൽ വൈദ്യുതി ലൈൻ പൊട്ടി വീണതാണ് കാരണം. ട്രെയിനുകൾ ഒരു മണിക്കൂർ സമയം വൈകിയോടുമെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി.
ഇന്ന് രാവിലെയാണ് വൈദ്യുതി ലൈന്‍ പൊട്ടി വീണത്. ട്രെയിനുകള്‍ പല സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments