ഹീര തട്ടിപ്പ്: മുഖ്യപ്രതി നൗഹിറ വീണ്ടും റിമാൻഡിൽ

പ്രതി നൗഹിറ ഷെയ്ഖ്

കോഴിക്കോട്∙ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പിന്റെ മേധാവി നൗഹിറ ഷെയ്ഖ് വീണ്ടും റിമാൻഡിൽ. ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിയായ ഡ്രൈവർ കഴിഞ്ഞ ഒക്ടോബറിൽ നൽകിയ പരാതിയെത്തുടർന്നു പിടിയിലായ ഇവരെ ചിറ്റൂർ കോടതിയാണു റിമാൻഡ് ചെയ്തത്. 5.75 ലക്ഷം രൂപ നിക്ഷേപിച്ച് ഏറെക്കാലം കഴിഞ്ഞിട്ടും ലാഭമോ മുതലോ ലഭിക്കാതെ വന്നപ്പോഴാണ് ഡ്രൈവർ പരാതി നൽകിയത്. നിക്ഷേപകർക്കെല്ലാം പണം മടക്കി നൽകുമെന്ന് ജയിലിലേക്കു പോകുംവഴി അവർ മാധ്യമപ്രവർത്തകരോടു പറഞ്ഞതായി റിപ്പോർട്ടുണ്ട്.



നേരത്തേ മുംബൈയിലും ഹൈദരാബാദിലും ഇവർ അറസ്റ്റിലായിരുന്നു. നൂറുകണക്കിന് നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയ നൗഹിറ മൊത്തം 15 കമ്പനികളാണു നടത്തിവന്നത്. ഹീര എക്സിം ഗോൾഡ് എന്ന കമ്പനിയുടെ കോഴിക്കോട്ടെ ഓഫിസ് വഴി 40 കോടിയെങ്കിലും തട്ടിയിട്ടുണ്ട്. ചെമ്മങ്ങാട് പൊലീസ് അന്വേഷിക്കുന്ന കേസിൽ ഇതുവരെ 29 പേരുടെ മൊഴി രേഖപ്പെടുത്തി.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



കാസർകോട് മുതൽ പാലക്കാട് വരെ ഹീരയുടെ നിക്ഷേപത്തട്ടിപ്പിൽ ഇരകളായവർ ചേർന്നു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. നിക്ഷേപത്തിനു പലിശയ്ക്കു പകരം ലാഭവിഹിതം നൽകാമെന്നു വാഗ്ദാനം ചെയ്തായിരുന്നു  തട്ടിപ്പ്. രാജ്യത്തിനകത്തും പുറത്തുമായി 74 ശാഖകളിലൂടെ 430 മാർക്കറ്റിങ് ഏജന്റുമാർ വഴിയാണ് നിക്ഷേപം സ്വീകരിച്ചുവന്നത്.

Post a Comment

0 Comments