സബർമതി ഫൗണ്ടേഷൻ ക്ലീൻ ഗ്രീൻ ആന്റ് സെയിഫ് കേരള പദ്ധതി ഉദ്ഘാനം നിർവ്വഹിച്ചു

സബർമതി ഫൗണ്ടേഷൻ ക്ലീൻ ഗ്രീൻ ആന്റ് സെയിഫ് കേരള പദ്ധതിയുടെ ഔദ്യോദിക ഉദ്ഘാടനം എംകെ രാഘവൻ എംപി നിർവ്വഹിക്കുന്നു

കോഴിക്കോട്:സബർമതി ഫൗണ്ടേഷൻ ക്ലീൻ ഗ്രീൻ ആന്റ് സെയിഫ് കേരള പദ്ധതിയുടെ ഔദ്യോദിക ഉദ്ഘാടനം കോഴിക്കോട് ബീച്ചിൽ നടന്നു. എം കെ രാഘവൻ എംപിയായിരുന്നു ഉദ്ഘാടകൻ. പദ്ധതിക്ക് എല്ലാതരത്തിലുമുള്ള പിന്തുണ അദ്ദേഹം പ്രഖ്യാപിച്ചു.പ്രശസ്തനായ നയരൂപീകരണ വിദഗ്ദൻ ശ്രീ ജോൺ സാമുവൽ വിഭാവനം ചെയ്ത ഈ പദ്ധതി കേരളത്തിലെമ്പാടും വ്യാപിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച സബർമതി ഫൗണ്ടേഷൻ ചെയർമാൻ ആസിഫ് കുന്നത്ത് പറഞ്ഞു.ചടങ്ങിൽ കെ വി സുബ്രഹ്മണ്യം ,പി ടി ജനാർദ്ധനൻ, നിധിൻ കെ മത്തായി, റിയാസ് ബാലുശേരി, സാബിർ നങ്ങാണ്ടി, വിഷ്ണു, ഫിനു, പിവൈ അനിൽകുമാർ, ഷാനിദ് തുടങ്ങിയവർ സംസാരിച്ചു

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments