കോഴിക്കോട്:കോഴിക്കോടിന്‍റെ ചരിത്രം പറഞ്ഞൊരു പ്രഭാത നടത്തം. കാലിക്കറ്റ് ഹാഫ് മാരത്തണിന്‍റെ ഭാഗമായാണ് കോഴിക്കോട് ഐഐഎം വിദ്യാര്‍ഥികളും അധ്യാപകരും വാക്ക് വിത്ത് ടോക്ക് എന്ന പരിപാടി സംഘടിപ്പിച്ചത്.
മാനാഞ്ചിറയ്ക്ക് ചുറ്റുമായിരുന്നു നടത്തം. വെറും നടത്തമല്ല, മാനാഞ്ചിറയുടേയും സിഎസ്ഐ പള്ളിയുടേയും മിഠായിത്തെരുവിന്‍റെയും ക്രൗണ്‍ തീയറ്ററിന്‍റേയും കോംട്രസ്റ്റിന്‍റേയും ചരിത്രവും പഴങ്കഥകളും പറഞ്ഞൊരു യാത്ര. പ്രഭാത നടത്തത്തിന്‍റെ പ്രാധാന്യം സാധാരണക്കാരിലെത്തിക്കുക കൂടിയാണ് വാക്ക് വിത്ത് ടോക്കിന്‍റെ ലക്ഷ്യം. ഫെബ്രുവരി 24-നാണ് കാലിക്കറ്റ് ഹാഫ് മാരത്തണ്‍.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments