കിൻഫ്ര ഇൻഡസ്ട്രിയൽ സോൺ: സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങി



മാവൂർ∙ കിൻഫ്ര ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് സോൺ ആരംഭിക്കുന്നതിന് മാവൂർ പഞ്ചായത്തിലെ മലപ്രത്ത് 114 ഏക്കർ സ്ഥലവും ഇൻഡോ-ഷാർജ കൾച്ചറൽ സെന്ററിന് ഒളവണ്ണ വില്ലേജിൽ 26.32 ഏക്കർ സ്ഥലവും ഏറ്റെടുക്കുന്നതിന് നടപടികൾ തുടങ്ങിയതായി പി.ടി.എ.റഹീം എംഎൽഎ.കിൻഫ്ര പാർക്കിന്  സ്ഥലം ഏറ്റെടുക്കുന്നതിന് കൊയിലാണ്ടി സ്പെഷ്യൽ തഹസിൽദാരെയാണ് സ്പെഷ്യൽ ഓഫീസറായി നിയമിച്ചത്. ഏറ്റെടുക്കുന്ന ഭൂമിയിൽ വ്യത്യസ്തമായാണ് അടിസ്ഥാന വില നിർണയിച്ചിട്ടുള്ളത്.



ഏറ്റെടുക്കേണ്ട ഭൂമിയുടെ വിസ്തീർണം നിശ്ചിത പരിധിയിൽ കൂടുതലായതിനാൽ സാമൂഹ്യ ആഘാത പഠനം നടത്തുന്നതിന് ഏജൻസിയെ നിയോഗിക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടും. ഇതിനുള്ള പ്രാഥമിക നടപടിയും തുടങ്ങി ഇൻഡോ-ഷാർജ കൾച്ചറൽ സെന്റർ, സാംസ്കാരിക സമുച്ചയം, രാജ്യാന്തര നിലവാരമുള്ള കൺവൻഷൻ സെന്റർ, എക്സിബിഷൻ കേന്ദ്രം എന്നിവയാണ് ഒളവണ്ണയിൽ സ്ഥാപിക്കുന്നത്.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



സ്ഥലം ഏറ്റെടുക്കുന്നതിന് സ്പെഷ്യൽ ഓഫിസറായി കോഴിക്കോട് സ്പെഷ്യൽ തഹസിൽദാരെയും നിയമിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി കോഴിക്കോട് ഭൂരേഖ തഹസിൽദാർ സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച് ഭൂമിയുടെ അടിസ്ഥാന വില നിശ്ചയിക്കുകയും ജില്ലാതല പർച്ചേസ് കമ്മിറ്റി യോഗം വിളിച്ചുചേർക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്നത് സംബന്ധിച്ച് ഭൂ ഉടമകളുമായി ചർച്ച നടത്തി ഉടനെ റിപ്പോർട്ട് സമർപ്പിക്കുന്നതിന്  കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റെടുക്കേണ്ട ഭൂമിയിൽ പുനരധിവാസം ആവശ്യമുള്ള കെട്ടിടങ്ങളില്ലാത്തതിനാൽ ഭൂമി ഏറ്റെടുക്കലിന്റെ പ്രാധാന്യം കണക്കിലെടുത്ത്  സാമൂഹ്യ ആഘാത പഠനം ഒഴിവാക്കിയുള്ള ഉത്തരവിനായി  കലക്ടർ റവന്യൂ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്– എംഎൽഎ പറഞ്ഞു.

Post a Comment

0 Comments