കടകള്‍ തുറക്കും, ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍



തിരുവനന്തപുരം:  ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതിനെതിരെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി. സംഘടനയുടെ കീഴിലുള്ളവര്‍ കടകള്‍ തുറക്കുമെന്നും സമിതി വ്യക്തമാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് പ്രസിഡന്റ് ടി. നസീറുദ്ദീന്‍ അറിയിച്ചു.



ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് മിഠായിത്തെരുവിലടക്കം കടകള്‍ തുറക്കുമെന്നും അവര്‍ വ്യക്തമാക്കി.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ വന്നതോടെ ഇനി ഹര്‍ത്താലുകളോട് സഹകരിക്കേണ്ടതില്ലെന്ന് വ്യാപാരികള്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് വ്യാഴാഴ്ചത്തെ ഹര്‍ത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്.

വ്യാഴാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ശബരിമല കര്‍മസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലിന് പിന്തുണ നല്‍കുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments