പെരുവണ്ണാമൂഴി,:പെരുവണ്ണാമൂഴിയിൽ മലമ്പുഴ മാതൃകയിൽ ടൂറിസം വിപുലീകരണത്തിന് പദ്ധതി നടപ്പാക്കാൻ മന്ത്രിമാരുടെ സാന്നിധ്യത്തിൽ പെരുവണ്ണാമൂഴിയിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനം. കുറ്റ്യാടി ജലസേചന പദ്ധതി സ്ഥലങ്ങളിൽ സോളർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ പദ്ധതി തയാറാക്കുന്നതിന് സാധ്യതാ പഠനം നടത്താനും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, മന്ത്രി ടി.പി രാമകൃഷ്ണൻ, വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിൽ തീരുമാനിച്ചു.
കനാൽ വെള്ളം ഉപയോഗിച്ച് കൂടുതൽ സ്ഥലങ്ങളിൽ കൃഷി വിപുലപ്പെടുത്താനുള്ള പദ്ധതികൾ തയാറാക്കാനും നിർദേശമുണ്ടായി. പെരുവണ്ണാമൂഴി ഡാമും ജപ്പാൻ കുടിവെള്ളപദ്ധതി പമ്പ് ഹൗസും മന്ത്രിമാർ സന്ദർശിച്ചു. ജലസേചന വിഭാഗം ചീഫ് എൻജിനീയർമാരായ കെ.എ ജോഷി, എസ്. തിലകൻ, സൂപ്രണ്ടിങ് എൻജിനിയർമാരായ കെ.പി. രവീന്ദ്രൻ, എക്സി. എൻജിനിയർമാരായ കെ.പി. മോഹൻദാസ്, ഒ.കെ. പ്രേമാനന്ദൻ, ജലഅതോറിറ്റി എക്സി. എൻജിനിയർ കെ. സന്തോഷ്, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് കെ. സുനിൽ, മണ്ഡലം വികസന മിഷൻ ജനറൽ കൺവീനർ എം. കുഞ്ഞമ്മദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments