മേപ്പയ്യൂരില്‍ യാത്രാക്ലേശം ഇരട്ടിയാക്കി സ്വകാര്യ ബസുകളുടെ സമരം



കോഴിക്കോട്:മേപ്പയ്യൂരില്‍ യാത്രാക്ലേശം ഇരട്ടിയാക്കി സ്വകാര്യ ബസുകളുടെ സമരം. പേരാമ്പ്ര പയ്യോളി വടകര റൂട്ടിലോടുന്ന ബസുകളാണ്  ഈ  മാസം  ഒന്നുമുതല്‍ സര്‍വീസ് അവസാനിപ്പിച്ചത്.



പ്രതിദിനം ആയിരക്കണക്കിനാളുകളെത്തുന്ന മേപ്പയ്യൂരിലെ സ്വകാര്യ  ബസ് സ്റ്റാന്റിലേക്ക് പത്തുദിവസമായി ഈ ഇവിടേക്ക് ബസുകള്‍ എത്തുന്നതേയില്ല.  ഗതാഗത പരിഷ്ക്കാരത്തില്‍ പ്രതിഷേധിച്ച് ബസുടമകളും തൊഴിലാളികളും പണിമുടക്കിയപ്പോള്‍ ജനം പെരുവഴിയിലായി.   ബദല്‍ സംവിധാനമെന്ന നിലയില്‍ ജീപ്പും ഓട്ടോയും സര്‍വീസ് നടത്തുന്നുണ്ട്. ഇതിനായി തന്നെ മണിക്കൂറുകളോളം ബസ് സ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. മേപ്പയ്യൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് മാത്രമാണ് ബസ് സര്‍വീസുള്ളത്.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments