ഉല്ലാസ കടൽയാത്രയ്ക്കായി ക്ളിയോപാട്ര ബേപ്പൂരിലെത്തി



ബേപ്പൂർ: ഉല്ലാസ കടൽയാത്രയ്ക്ക്‌ ബേപ്പൂർ ഒരുങ്ങുന്നു. പുലിമുട്ടിലെ മറീന ജെട്ടിയിൽനിന്നുള്ള വിനോദസഞ്ചാര യാത്രയ്ക്കായി കൊച്ചിയിൽനിന്ന്‌ ഉല്ലാസബോട്ട്‌ ‘ക്ളിയോപാട്ര’ ബുധനാഴ്ച ബേപ്പൂരിലെത്തി.



ചാലിയാറിൽ ബേപ്പൂർ തുറമുഖംവഴി ഉല്ലാസ ബോട്ടുയാത്ര ഉണ്ടെങ്കിലും കടലിലേക്ക്‌ ബോട്ട്‌ സർവീസ്‌ ആദ്യമാണ്‌. ക്യാപ്‌റ്റൻ കെ.കെ. ഹരിദാസിന്റെ നേതൃത്വത്തിലുള്ള വിൻസൻ ഷിപ്പിങ്‌ കമ്പനിയാണ്‌ കടൽ വിനോദയാത്രയ്ക്ക്‌ സൗകര്യമൊരുക്കുന്നത്‌. ലക്ഷദ്വീപ്‌-ബേപ്പൂർ റൂട്ടിൽ ആദ്യമായി കപ്പൽ യാത്രയ്ക്ക്‌ തുടക്കമിട്ടത്‌ ഹരിദാസ്‌ കപ്പിത്താനായുള്ള ‘ദ്വീപ്‌ സേതു’ കപ്പലായിരുന്നു.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



ക്ളിയോപാട്രയിൽ 130 പേർക്ക്‌ സഞ്ചരിക്കാവുന്ന സൗകര്യമുണ്ട്‌. ആദ്യഘട്ടത്തിൽ മൂന്ന്‌ സർവീസാണ്‌ നടത്തുക. ബോട്ടിൽ യാത്രക്കാർക്ക്‌ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യമുണ്ട്‌. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ബോട്ട്‌യാത്രയ്ക്ക്‌ പ്രത്യേക സമയമൊരുക്കിയിട്ടുണ്ട്‌. നേരത്തെ ഈ ബോട്ട്‌ വൈക്കം കൊച്ചി റൂട്ടിൽ സർവീസ്‌ നടത്തിയിരുന്നു. ബേപ്പൂർ, കോഴിക്കോട്‌ കടൽ പരിധിയിൽ അഞ്ച്‌ കിലോമീറ്റർ അകലെവരെയും ചാലിയാറിലും വിനോദസഞ്ചാരം നടത്താനാണ്‌ ലക്ഷ്യമിടുന്നത്‌.

Post a Comment

0 Comments