കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ പ്രതിയായ ഒരാള്‍കൂടി ഡല്‍ഹിയില്‍ പിടിയില്‍


ന്യൂഡല്‍ഹി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. പി.പി യൂസഫിനെയാണ് പിടികൂടിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സൗദി അറേബ്യയില്‍നിന്ന് വിമാനമാര്‍ഗം എത്തിയ ഉടന്‍ പിടിയിലായി. ന്യൂഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയശേഷം ഇയാളെ കൊച്ചിയിലെത്തിക്കാനാണ് നീക്കം.



കേസിലെ പിടികിട്ടാപ്പുള്ളിയായ തലശ്ശേരി ചെറുപറമ്പത്ത് ഉരക്കള്ളിയില്‍ മുഹമ്മദ് അസറിനെ ദേശീയ അന്വേഷണ ഏജന്‍സി അടുത്തിടെ പിടികൂടിയിരുന്നു. ഒളിവില്‍പ്പോയ ഇയാളെ 13 വര്‍ഷത്തിനു ശേഷമാണ് പിടികൂടിയത്. സൗദി അറേബ്യ നാടുകടത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് എത്തിയ ഉടന്‍ വലയിലായി.


2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി., മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡുകളില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. കെട്ടിടങ്ങള്‍ക്ക് നാശവുമുണ്ടായി. വന്‍നാശം ആസൂത്രണം ചെയ്തായിരുന്നു സ്‌ഫോടനം നടത്തിയതെങ്കിലും പാളിപ്പോയി. 2009 ഡിസംബര്‍ 18-നാണ് എന്‍.ഐ.എ. കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. തുടര്‍ന്ന് പ്രതികളുടെ വിവരങ്ങള്‍ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും നല്‍കി. തടിയന്റവിട നസീറാണ് കേസിലെ ഒന്നാംപ്രതി.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments