കാലിക്കറ്റ് ഫ്‍ളവർഷോ ഇന്ന് സമാപിക്കുംകോഴിക്കോട്: കാലിക്കറ്റ് അഗ്രി-ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ബീച്ചിൽ നടക്കുന്ന കാലിക്കറ്റ് ഫ്‍ളവർഷോ ഞായറാഴ്ച സമാപിക്കും. പ്രദർശനത്തിൽ 20,000 ചതുരശ്ര അടിയിൽ ഒരുക്കിയ മലർവാടി അലങ്കരിച്ച പൂച്ചെടികൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മിതമായനിരക്കിൽ പ്രദർശനനഗരിയിൽ വില്പന നടത്തും.ശനിയാഴ്ച നടന്ന സയാഹ്ന സദസ്സ് എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ അദ്ദേഹം വിതരണം ചെയ്തു. തോമസ് മാത്യു അധ്യക്ഷനായി. കെ.വി. സക്കീർ ഹുസൈൻ, പി. കിഷൻ ചന്ദ്, പുത്തൂർമഠം ചന്ദ്രൻ എന്നിവർ സംസാരിച്ചു
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments