കരിപ്പൂർ: ഫ്‌ളൈ ദുബൈ സർവീസ് ഇന്നു മുതൽകരിപ്പൂർ:കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുളള ഫ്‌ളൈ ദുബായ് വിമാന കമ്പനിയുടെ സർവീസുകൾക്ക് ഇന്നു മുതൽ തുടക്കമാവും. ഇന്ന് രാത്രി 8.20ന് ദുബായിൽ നിന്നും പുറപ്പെടുന്ന വിമാനം ശനിയാഴ്ച പുലർച്ചെ 1.45ന് കരിപ്പൂരിലെത്തും. തിരിച്ച് പുലർച്ചെ 3.05ന് പുറപ്പെട്ട് ദുബായ് സമയം 6.05ന് എത്തും. കരിപ്പൂരിൽ നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും ദുബായിൽ നിന്നും തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിലുമാണ് സർവീസ്.കരിപ്പൂരിൽ നിന്നും ദുബായിലേക്ക് സർവീസ് നടത്തുന്ന അഞ്ചാമത്തെ വിമാന കമ്പനിയാണ് ഫ്‌ളൈ ദുബൈ.  ഈ മാസം അഞ്ചു മുതൽ ജിദ്ദയിലേക്ക് സൗദി എയർലൈൻസിന്റെ രണ്ട് അധിക സർവീസുകളും കരിപ്പൂരിൽ നിന്നും ആരംഭിക്കുന്നുണ്ട്. ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും ജിദ്ദയിലേക്ക് സൗദിയയുടെ അധിക സർവീസ്. ഇതോടെ ജിദ്ദയിലേക്ക് സൗദിയയുടെ സർവീസ് ഏഴായി വർധിക്കും. നിലവിൽ ജിദ്ദയിലേക്ക് അഞ്ചും റിയാദിലേക്ക് രണ്ട് സർവീസുകളുമാണുളളത്.

ടിക്കറ്റ് ബുക്കിങ്ങിനായി സന്ദർശിക്കൂ ... https://www.flydubai.com/en/book/


കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments