മാലിന്യമുക്ത നഗരമാകാനൊരുങ്ങി കോഴിക്കോട്:പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കോർപ്പറേഷൻ



കോഴിക്കോട്:മാലിന്യമുക്ത നഗരമാകാനൊരുങ്ങി കോഴിക്കോട്. ഏപ്രില്‍ ഒന്നുമുതല്‍ നഗരപരിധിയില്‍ പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണം. മാലിന്യസംസ്കരണത്തിനായി നഗരസഭയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതി നടപ്പാക്കും.



നഗരപ്രദേശങ്ങളില്‍ അധികമായി ഉപയോഗിച്ചുവരുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ക്കും ഡിസ്പോസിബിള്‍ ഉല്‍പന്നങ്ങള്‍ക്കും കര്‍ശന നിയന്ത്രണമാണ് വരുന്നത്. തെര്‍മോക്കോള്‍ കൊണ്ടുള്ള പ്ലേറ്റുകള്‍, കപ്പുകള്‍, പ്ലാസ്റ്റിക്കുകൊണ്ടുള്ള പേപ്പര്‍ ഇല എന്നിവ പൂര്‍ണമായും ഒഴിവാക്കണം. കാരിബാഗുകള്‍ നല്‍കുന്നില്ലെന്ന് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും കടകളില്‍ രേഖപ്പെടുത്തണം. പ്ലാസ്റ്റിക് പാക്കിങ് സാധനങ്ങള്‍ കുപ്പികള്‍ എന്നിവ വിതരണക്കാര്‍ ഉപയോഗത്തിനുശേഷം തിരികെയെടുക്കണം.

നഗരസഭയുടെ ശുചിത്വ ആരോഗ്യസമിതിയുടെ നേതൃത്വത്തില്‍ മാലിന്യ സംസ്കരണ പദ്ധതിയും നടപ്പാക്കും. ഹോട്ടലുകള്‍ കല്യാണമണ്ഡപങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ ജൈവ മാലിന്യ സംസ്കരണത്തിന് സംവിധാനമുണ്ടാകണം. ജൈവമാലിന്യം ശേഖരിക്കാന്‍ പലചരക്ക് കടകള്‍, ബേക്കറികള്‍, തിയറ്റര്‍, എന്നിവയില്‍ നിന്ന് ഒരു നിശ്ചിതതുക നഗരസഭ ഈടാക്കും. നിയമം പാലിക്കാത്തവരില്‍നിന്ന് അഞ്ഞൂറുരൂപയാണ് പിഴ ഈടാക്കുന്നത്
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments