കോഴിക്കോട്:സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷ സമ്മേളന ഘോഷയാത്ര മുൻനിർത്തി നഗരത്തിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകീട്ട് മൂന്നിന് സ്റ്റേഡിയം പരിസരത്തുനിന്നാരംഭിച്ച് രാജാജി ജങ്‌ഷൻ-മാവൂർ റോഡ് ജങ്‌ഷൻ- സി.എച്ച്. ഫ്ലൈഓവർ - മൂന്നാലിങ്കൽ വഴി അഞ്ചോടെ ഘോഷയാത്ര ബീച്ചിൽ എത്തും.
ഈ സമയത്ത് വയനാട് റോഡിൽക്കൂടി വരുന്ന വാഹനങ്ങൾ മാവൂർ റോഡിൽനിന്ന് രാജാജി റോഡുവഴി സ്റ്റേഡിയം ജങ്‌ഷൻ ഭാഗത്തേക്കും പാവമണി റോഡിൽനിന്ന് വരുന്ന വാഹനങ്ങൾ പുതിയറയ്ക്കും തിരിച്ചുവിടും. ബീച്ച് റോഡിലും ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. പൊതുസമ്മേളനത്തിൽ പങ്കെടുക്കേണ്ട ആളുകളുമായി വടക്കുഭാഗത്തുനിന്നും കിഴക്കു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ നോർത്ത് ബീച്ചിലും തെക്കുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കോതി ബീച്ചിലും പാർക്ക് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments