ഗുജറാത്തിത്തെരുവ് നവീകരണപദ്ധതി പ്രതിസന്ധിയിൽ


കോഴിക്കോട്ടെ ഗുജറാത്തി തെരുവ് പൈതൃകത്തനിമയോടെ നവീകരിക്കാനുള്ള പദ്ധതിയില്‍നിന്ന് ജില്ലാഭരണകൂടം പിന്മാറുന്നു. അന്‍പതിലേറെ കുടുംബങ്ങള്‍ താമസിക്കുന്ന തെരുവിനെ വിനോദസഞ്ചാരകേന്ദ്രമാക്കുന്നതിനെതിരെ പ്രതിഷേധം കനത്തതോടെയാണ് തീരുമാനം. തെരുവ് നിവാസികളുടെ പൂര്‍ണസഹകരണത്തോടെയുള്ള വികസനപദ്ധതികള്‍ നടപ്പാക്കണമെന്നാണാവശ്യം



ഗുജറാത്തി തെരുവിലെ കെട്ടിടങ്ങളുടെയും റോഡുകളുടെ അവസ്ഥ ദയനീയമാണ്. പൈതൃകത്തനിമയോടെ തെരുവിനെ നിലനില്‍ത്താനാണ് ഒന്നരവര്‍ഷം മുന്‍പ് ടൂറിസം വകുപ്പ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചത്. എന്നാല്‍ പദ്ധതിയെ പൂര്‍ണമായും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് തെരുവ് നിവാസികള്‍.

വ്യാപാര കേന്ദ്രങ്ങളിലുള്ള തെരുവിനെ ആശ്രയിക്കുന്ന തൊഴിലാളികളും നിരവധിയാണ്. അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം. ഏഴുകോടി രൂപയാണ് പദ്ധതിക്കായി ഡി.റ്റി.പി.സി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചത്. ശുചിമുറിയും അഴുക്കുചാല്‍ നിര്‍മാണവും നടപ്പാത നവീകരണവും ആദ്യഘട്ടത്തില്‍ നടപ്പാക്കുമെന്നാണ് അറിയിച്ചത്. വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വികസനപ്രവര്‍ത്തനങ്ങളെല്ലാം വഴിമുട്ടിയിരിക്കുകയാണ്.

Post a Comment

0 Comments