കരിപ്പൂര്‍:പുതിയ രാജ്യന്തര ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടും കരിപ്പൂര്‍ വിമാനത്താവളത്തില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ യാത്രക്കാര്‍ കാത്തിരിക്കുന്നത് മണിക്കൂറുകള്‍. കണ്‍വയല്‍ ബല്‍റ്റുകളും സ്കാനറുകളുമില്ലാത്തതാണ് കാരണം. രാവിലെ വിമാനങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ മണിക്കൂറുകള്‍ കാത്തുനിന്നാണ് യാത്രക്കാര്‍ സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നത്.
രാജ്യാന്തര യാത്രക്കാര്‍ക്കായി 120 കോടി രൂപ മുടക്കി നിര്‍മ്മിച്ച ടെര്‍മിനല്‍ ഈയിടെയാണ് തുറന്നുകൊടുത്തത്. ഇതിനുശേഷവും വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ സുരക്ഷ പരിശോധനയ്ക്കായി 444 കാത്തുനിര്‍ത്തുന്നുവെന്നാണ് പരാതി. ദേഹപരിശോധന നടത്താനുള്ള സ്കാനറുകളുടെ കുറവാണ് പ്രശ്നം. ഒറ്റ സ്കാനര്‍ മാത്രമേ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നൊള്ളൂ
പുലര്‍ച്ചെ വിമാനങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ പരിശോധനയ്ക്കായി മണിക്കൂറുകള്‍ എടുക്കും. ജീവനക്കാരുടെ കുറവ് കാരണം കൂടുതല്‍ സ്കാനറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കസ്റ്റംസ് തയാറാവുന്നില്ലെന്നാണ് ആരോപണം. ലഗേജുകള്‍ എത്തിക്കാനായി രണ്ടു കണ്‍വെയര്‍ ബല്‍റ്റുകള്‍ മാത്രമാണുള്ളത്. ഗ്രൗണ്ട് ഹാന്‍ഡിലിങ് ജീവനക്കാരുടെ പരിചയക്കുറവും പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നതായി യാത്രക്കാര്‍ ആരോപിക്കുന്നു.
0 Comments