കോഴിക്കോട് പുല്ലാളൂർ സ്വദേശിയായ യുവാവ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ



വൈത്തിരി: പഴയ വൈത്തിരിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ  നിന്നും വീണു മരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് പുല്ലാളൂർ പുതുക്കുടി വീട്ടിൽ അഹമ്മദ് കോയയുടെ മകൻ റിഷാദ് നബീൻ (20) ആണ് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളികളുടെ സുഹൃത്തായ ഇയാൾ ഇന്നലെയാണ് വൈത്തിരിയിൽ എത്തിയതെന്നാണ് സൂചന.വൈത്തിരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments