സ്‌പെയ്‌സ് ജെറ്റ് കരിപ്പൂര്‍-ജിദ്ദ സര്‍വിസ് തുടങ്ങി; സംതൃപ്തിയോടെ യാത്രക്കാർ


കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കുള്ള സ്‌പൈയ്‌സ് ജെറ്റ് വിമാന സര്‍വിസുകള്‍ക്ക് തുടക്കമായി. പുലര്‍ച്ചെ 5.25ന് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട സ്‌പൈയ്‌സ് ജെറ്റ് കന്നി വിമാനം 175 യാത്രക്കാരുമായാണ് യാത്രപുറപ്പെട്ടത്.



സഊദി സമയം രാവിലെ 8.35ന് വിമാനം ജിദ്ദയിലെത്തി. പിന്നീട് 9.45ന് 176 യാത്രക്കാരുമായി പുറപ്പെടേണ്ട വിമാനം 45 മിനിറ്റ് വൈകി 10:30 പുറപ്പെട്ട് വൈകിട്ട് 6.05ന് കരിപ്പൂരില്‍ തിരിച്ചെത്തി. പിന്നീട് രാത്രി 7.45ന് ബംഗ്ലുരുവിലേക്കും സര്‍വിസ് നടത്തി. ജിദ്ദ- ഹൈദരാബാദ് സെക്ടറില്‍ നേരത്തെ തന്നെ സ്‌പൈയ്‌സ് ജെറ്റ് സര്‍വിസ് നടത്തുന്നുണ്ട്. സഊദി എയര്‍ലെന്‍സിന് ശേഷം ജിദ്ദയിലേക്ക് കരിപ്പൂരില്‍ നിന്ന് സര്‍വിസ് നടത്തുന്ന രണ്ടാമത്തെ വിമാന കമ്പനിയാണ് സ്‌പൈയ്‌സ് ജെറ്റ്.

Post a Comment

0 Comments