താമരശ്ശേരി ചുരത്തില്‍ വലിയവാഹനങ്ങള്‍ക്ക് നിയന്ത്രണം



കോഴിക്കോട്: വികസന പ്രവൃത്തികൾ നടക്കുന്നതിനാൽ താമരശ്ശേരി ചുരം റോഡിൽ മെയ് 14 മുതൽ മൾട്ടി ആക്സിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി. വയനാട്, കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന മൾട്ടി ആക്സിൽ ട്രക്കുകൾ ചൊവ്വാഴ്ച മുതൽ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.



ജില്ലാ കളക്ടർ എസ്. സാംബശിവ റാവുവിന്റെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് ചുരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമെടുത്തത്. യോഗത്തിൽ കോഴിക്കോട് ആർ.ടി.ഒ എ.കെ ശശികുമാർ, താമരശ്ശേരി ട്രാഫിക് എസ്.ഐ യു.രാജൻ, എൻ.എച്ച് എക്സിക്യുട്ടീവ് എൻജിനീയർ വിനയരാജ് എന്നിവർ പങ്കെടുത്തു.



നേരത്തെ കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള മൾട്ടി ആക്സിൽ ബസുകൾക്കും നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് യാത്രാവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കുകയായിരുന്നു.

Post a Comment

0 Comments