താമരശ്ശേരി:എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 115 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി. 53 കുട്ടികൾ ഒമ്പത് എ പ്ലസ് നേടുകയും ചെയ്തു.
ജില്ലയിൽ കൂടുതൽ കുട്ടികളെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്കിരുത്തിയ സ്കൂളാണിത് - 989 പേർ. ഇതിൽ 971 പേർ വിജയിച്ചു. (വിജയശതമാനം 98.18). ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. സ്കൂൾ പി.ടി.എ.യുടെയും മാനേജ്‌മെന്റിന്റെയും സ്റ്റാഫ് കൗൺസിലിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ പഞ്ചായത്തംഗം എം.എ. ഗഫൂർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.എം. ബുഷ്‌റ അധ്യക്ഷത വഹിച്ചു. സി. പോക്കർ, എം. മുഹമ്മദലി, പി.പി. മുഹമ്മദ് റാഫി, തോമസ് മാത്യു, ബാബു കുടുക്കിൽ, സക്കരിയ ചുഴലിക്കര, സ്കൂൾ എജ്യുകെയർ കൺവീനർ എം.പി. അഹമ്മദ് ഷെരീഫ്, സി. ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
0 Comments